LiveTV

Live

Kerala

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം

എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. 

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.