LiveTV

Live

Kerala

‘എസ് രാജേന്ദ്രനും ജോയ്സ് ജോര്‍ജും ചേര്‍ന്ന് മൂന്നാറില്‍ കൈയ്യേറ്റ മാഫിയ’; ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ

‘എസ് രാജേന്ദ്രനും ജോയ്സ് ജോര്‍ജും ചേര്‍ന്ന് മൂന്നാറില്‍ കൈയ്യേറ്റ മാഫിയ’; ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ

ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍റെയും എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ മൂന്നാറില്‍ കൈയ്യേറ്റ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി.ടി തോമസ് എം.എല്‍.എ. ഇരുവരുടെയും ഭൂമി വിശദാംശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണം. കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ച് സബ് കലക്ടര്‍മാര്‍ നടപടി സ്വീകരിച്ചപ്പോഴൊക്കെ സി.പി.എം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

ഇടുക്കി എം.പി ജോയ്സ് ജോര്‍ജിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എയും ഇടുക്കി മുന്‍ എം.പിയുമായ പി.ടി തോമസ് രംഗത്തെത്തിയത്. ജോയ്സ് ജോര്‍ജിന്‍റെ കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ഏത് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്.

കൊട്ടക്കമ്പൂര്‍ ഭൂമിയുടെ രേഖകള്‍ ജോയ്സ് ജോര്‍ജ് എം.പി ഹാജരാക്കിയാല്‍ തീരുന്ന പ്രശ്നം മാത്രമാണ് നിലനില്‍ക്കുന്നത്. അനധികൃത കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിനെ സഹായിക്കാന്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്തിനാണ് ഇറങ്ങി പുറപ്പെട്ടതെന്നും പി.ടി തോമസ് എം.എല്‍.എ ചോദിച്ചു.