പി.ജയരാജനും ടി.വി രാജേഷും സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്ന് ചെന്നിത്തല
വിഷയത്തില്‍ വി.എസ് പറഞ്ഞതെങ്കിലും ഗൌരവമായി എടുക്കണമെന്നും ഇവരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല. വിഷയത്തില്‍ വി.എസ് പറഞ്ഞതെങ്കിലും ഗൌരവമായി എടുക്കണമെന്നും ഇവരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
കേസിൽ പെട്ടവരെല്ലാം രാജി വയ്ക്കണമെങ്കിൽ ശശി തരൂരിന്റെ രാജിയും ആവശ്യപ്പെടണമെന്ന് ടി.വി രാജേഷ് പ്രതികരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതിയില്‍ സത്യം തെളിയുമെന്നും രാജേഷ് കണ്ണൂരില്‍ പറഞ്ഞു.
സി.പി.എമ്മിനെ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ പല വഴികളും നോക്കുന്നതിന്റെ ഭാഗമാണ് പി.ജയരാജനെതിരായ കുറ്റപത്രമെന്ന് സി.പി. എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന് പറഞ്ഞു. എതിരാളികള്‍ പറയുന്നതിനസരിച്ചല്ല പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്. കേസ് വന്നത് കൊണ്ട് ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും ജയരാജന് തൃശൂരില്‍ പറഞ്ഞു.