LiveTV

Live

Kerala

പ്രവാസം മലപ്പുറത്തുകാരെ സ്വാധീനിച്ചത് ഇങ്ങിനെയൊക്കെയാണ്

ഭക്ഷണം മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ വരെ ഈ മാറ്റം ദൃശ്യമാണ്. 

 പ്രവാസം മലപ്പുറത്തുകാരെ സ്വാധീനിച്ചത് ഇങ്ങിനെയൊക്കെയാണ്

പ്രവാസം മലപ്പുറത്തിന്റെയും ജീവിത ശൈലികളില്‍ കാര്യമായ മാറ്റമുണ്ടാക്കി. ഭക്ഷണം മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ വരെ ഈ മാറ്റം ദൃശ്യമാണ്. തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ്‍ വിദേശ ഉല്‍പ്പന്നങ്ങളുടെ അറിയപ്പെടുന്ന മൊത്തവ്യാപാര കേന്ദ്രമാണ്.

കേരളത്തില്‍ ഏറ്റവുമധികം ഗള്‍ഫ് പ്രവാസികള്‍ ഉള്ളത് മലപ്പുറത്താണ്. 1970കള്‍ മുതല്‍ ആരംഭിച്ച പ്രവാസത്തിന്റെ സ്വാധീനം മലപ്പുറത്തുകാരുടെ ജീവിതശൈലിയില്‍ ഏറെ പ്രകടമാണ്. ഭക്ഷണ രീതികളിലുണ്ടായ മാറ്റമാണ് ഇതിലൊന്ന്. ആവിയില്‍ വേവിച്ചും തീയില്‍ ചുട്ടെടുത്തും പാചകം ചെയ്യുന്ന രീതി ഇവിടെ നന്നായി പ്രചരണം നേടി. ഹോട്ടലുകള്‍ക്ക് പേര് നല്‍കുന്നത് മുതല്‍ ഭക്ഷണത്തിനുള്ള ഇരിപ്പിടങ്ങളില്‍ വരെ ഈ മാറ്റം ദൃശ്യമാണ്.

പ്രവാസികള്‍ക്ക് പരിചിതമായ വിദേശ ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ മാര്‍ക്കറ്റ് തന്നെ തിരൂരിലുണ്ട്. ഉണക്കപ്പഴങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രമാണിത്. പ്രവാസം വഴി ലോകത്തിലെ അനേകം വൈവിധ്യങ്ങള്‍ പരിചയിക്കാന്‍ അവസരം ലഭിച്ച ലക്ഷക്കണക്കിന് മനുഷ്യരുള്ള ഒരു ഇടം കൂടിയാണ് മലപ്പുറം.