LiveTV

Live

Kerala

ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് വി.എസ്

ദേവികുളം സബ്കലക്ടര്‍ രേണുരാജിനോടുള്ള എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പെരുമാറ്റത്തെയും വി.എസ് വിമര്‍ശിച്ചു‍.

ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് വി.എസ്

ഒരിടവേളക്ക് ശേഷം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും വി.എസ് അച്യുതാനന്ദന്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമ്പോള്‍ ജയരാജനെ തള്ളിപ്പറയുന്ന നിലപാടാണ് വി.എസിന്റേത്. നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുകയാണ് ചെയ്യേണ്ടതെന്നാണ് അഭിപ്രായം. സബ് കലക്ടറെ അപമാനിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെയും വി.എസ് പരസ്യമായി രംഗത്ത് വന്നു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പാര്‍ട്ടി എം.എല്‍.എ ടി.വി രാജേഷിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയതിനെക്കുറിച്ച് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വി.എസ് ആദ്യം പറഞ്ഞത് പഠിച്ചിട്ട് പറയാമെന്നായിരുന്നു. ഇത് പറഞ്ഞ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വി.എസ് നിലപാട് പറഞ്ഞു. നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുകയാണ് ചെയ്യേണ്ടതെന്നാണ് പറഞ്ഞത്.

ദേവികുളം സബ്കലക്ടര്‍ രേണുരാജിനോടുള്ള എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പെരുമാറ്റത്തെയും വി.എസ് വിമര്‍ശിച്ചു‍. എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ല. സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്നും വി.എസ് കോഴിക്കോട് പറ‍ഞ്ഞു.