LiveTV

Live

Kerala

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ തീരുമാനം 

ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ തീരുമാനം 

ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ഓഫീസില്‍ ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും.പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് അന്നേ ദിവസം അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പണിമുടക്ക് ദിവസത്തെ അവധി കാഷ്യല്‍ ലീവായി പരിഗണിച്ചാണ് പൊതു ഭരണ വകുപ്പിന്റെ ഉത്തരവ്.

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ ജനുവരി 8,9 തിയതികളില്‍ പണിമുടക്ക് നടത്തിയത്. സാധാരണ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ് നോണ്‍ ബാധമാക്കാറാണ് പതിവ്. എന്നാല്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചില്ല. ഇതോടെ പണിമുടക്കിന് സര്‍ക്കാര്‍ അനുകൂലമാണെന്ന പ്രതീതിയും ഉണ്ടായി. ഇതിന് പിന്നാലെയാണ് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നഷ്ടമാകാതിരിക്കാനുള്ള ഇടപെടല്‍ കൂടി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

പൊതുപണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആ ദിവസങ്ങളില്‍ ആകസ്മിക അവധി ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവധി അനുവദിക്കാനാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ രണ്ട് ദിവസം പൊതു ജനത്തെ ബുദ്ധിമുട്ടിച്ചവര്‍ക്ക് പണം നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്.