LiveTV

Live

Kerala

വിദ്യാര്‍ഥിനിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ സ്ഥിരം സ്കൂളില്‍ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് താജുദ്ദീന്‍.

 വിദ്യാര്‍ഥിനിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂര്‍ സ്വദേശി താജുദ്ദീനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയെ സ്ഥിരം സ്കൂളില്‍ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് താജുദ്ദീന്‍.

അഞ്ചലിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയായ 12കാരിയാണ് പരാതി നല്‍കിയത്. സ്ഥിരം സ്കൂളില്‍ കൊണ്ടുപോയി വിട്ടിരുന്ന ഓട്ടോ ഡ്രൈവറായ താജുദ്ദീന്‍ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ക്ലാസില്‍ വിഷാദിയായിരുന്ന കുട്ടിയെ കൌണ്‍സിലിങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കൌണ്‍സിലിങ് ചെയ്ത അധ്യാപിക വിവരം പ്രധാനാധ്യാപികയെ അറിയിച്ചു. ഇതിനുപിന്നാലെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും താജുദ്ദീനെതിരെ പരാതി നല്‍കുകയും ചെയ്തു.

പരാതി നല്‍കിയതിന് പിന്നാലെ താജുദ്ദീനെ അറസ്റ്റ് ചെയ്ത് പോക്സോ ചുമത്തി. പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പിതാവാണ് അറസ്റ്റിലായ താജുദ്ദീന്‍. അതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്.