LiveTV

Live

Kerala

പ്രളയബാധിത മേഖലകളിലെ കാര്‍ഷിക കടങ്ങളില്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് സര്‍ക്കാര്‍

സംസ്ഥാനതല ബാങ്കിംഗ് സമിതിയോട് ഇക്കാര്യം ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രളയബാധിത മേഖലകളിലെ കാര്‍ഷിക കടങ്ങളില്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് സര്‍ക്കാര്‍

പ്രളയബാധിത മേഖലകളിലെ കാര്‍ഷിക കടങ്ങളില്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാനതല ബാങ്കിംഗ് സമിതിയോട് ഇക്കാര്യം ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നെന്നും ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.