LiveTV

Live

Kerala

മലപ്പുറം ഇ.എം.എസ്സിന്‍റെ നാട്

ഇ.എം.എസിന്‍റെ ജന്‍മനാട്ടില്‍ അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴുമെത്തുന്നു

മലപ്പുറം ഇ.എം.എസ്സിന്‍റെ നാട്

ഐക്യ കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ്സിന്‍റെ നാടാണ് മലപ്പുറം. പെരിന്തല്‍മണ്ണക്കടുത്തുള്ള ഏലംകുളം മന. സംഭവ ബഹുലമായ അദ്ദേഹത്തിന്‍റെ ജീവിതവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഇ.എം.എസ്സിന്‍റെ ജന്മ വീടിനു മുന്നില്‍ ഒരു സ്മാരകം ഉയരുന്നുണ്ട്.

ഇ.എം.എസ്സിന്‍റെ ജന്മനാട്ടില്‍ അദ്ദേഹത്തെക്കുറിച്ചറിയാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴുമെത്തുന്നു. ഏലംകുളം മനയുടെ എതിര്‍വശത്ത് കുന്തിപ്പുഴയുടെ തീരത്തായി ഇ.എംഎസ്സിന്‍റെ ഒരു സ്മാരകം ഉയരുന്നുണ്ട്. കമ്മ്യൂണിസത്തെക്കുറിച്ചും ഇ.എം.എസ്സിന്‍റെ ജീവിതത്തെക്കുറിച്ചുമുള്ള പഠന ഗവേഷണങ്ങള്‍ക്കാണ് ഈ കേന്ദ്രം. 1969ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഇ.എം.എസ്സായിരുന്നു മുഖ്യമന്ത്രി കസേരയില്‍. ജില്ലാ രൂപീകരണത്തിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അതിജീവിക്കുന്നതില്‍ ഇ.എം.എസ്സിന്‍റെ നിലപാട് നിര്‍ണ്ണായകമായിരുന്നു.