LiveTV

Live

Kerala

കോട്ടയം സീറ്റില്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജനതാദള്‍

കോട്ടയം സീറ്റിന് വേണ്ടി നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് സീറ്റ് വെച്ച് മാറാന്‍ ജനതാദള്‍ തയ്യാറായിരിക്കുന്നത്

കോട്ടയം സീറ്റില്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജനതാദള്‍

കോട്ടയം സീറ്റില്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജനതാദള്‍ എസ്. സി.പി.എം കോട്ടയം സീറ്റിന് വേണ്ടി നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് സീറ്റ് വെച്ച് മാറാന്‍ ജനതാദളും തയ്യാറായിരിക്കുന്നത്. വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് ലഭിച്ചാല്‍ കോട്ടയം വേണ്ടെന്ന് വെക്കും. സ്വതന്ത്രന്‍ മത്സരിച്ച പത്തനംതിട്ട ജനതാദള്‍ എസിന് നല്കിയേക്കുമെന്നാണ് സൂചന.

കോട്ടയം സീറ്റില്‍ തന്നെ മത്സരിക്കുമെന്നാണ് ജനതാദള്‍ അധ്യക്ഷന്‍ അടക്കമുളളവര്‍ പറ‍ഞ്ഞിരുന്നത്. എന്നാല്‍ സി.പി.എം കോട്ടയം സീറ്റിന് വേണ്ടി പിടിമുറുക്കിയതോടെ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് വെച്ചുമാറാന്‍ തയ്യാറായിരിക്കുകയാണ് ജനതാദള്‍ എസ്. തിരുവനന്തപുരമോ പത്തനംതിട്ടയോ ലഭിച്ചാല്‍ കോട്ടയം വെച്ച് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സി.പി.ഐയില്‍ നിന്നും തിരുവനന്തപുരം വാങ്ങുക അത്ര എളുപ്പവുമല്ല. അതുകൊണ്ടുതന്നെ മുന്നണി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് ജനതാദള്‍ എസ് നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിച്ച പത്തനംതിട്ട സീറ്റ് ജനതാദളിന് നല്‍കി കോട്ടയം സി.പി.എം വാങ്ങാനാണ് സാധ്യത. നിലവില്‍ കോട്ടയത്ത് എം.പി ഇല്ലാത്തതും പി.സി തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വരുന്നതും കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി പിന്തുണയ്ക്കില്ല എന്നതുമാണ് വിജയ സാധ്യതയായി സി.പി.എം കണക്ക് കൂട്ടുന്നത്.