LiveTV

Live

Kerala

സെക്രട്ടറിയേറ്റില്‍ ഇനി പഞ്ച് ചെയ്ത ശേഷം മുങ്ങാമെന്ന് കരുതണ്ട, നടപടിയുമായി സര്‍ക്കാര്‍

രാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പലരും പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 സെക്രട്ടറിയേറ്റില്‍ ഇനി പഞ്ച് ചെയ്ത ശേഷം മുങ്ങാമെന്ന് കരുതണ്ട, നടപടിയുമായി സര്‍ക്കാര്‍

സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സർക്കാർ. രാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പലരും പുറത്ത് പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി.

വൈകി ഓഫീസില്‍ എത്തുന്നവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പഞ്ചിങ് കര്‍ശനമാക്കി. എന്നാല്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി. പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുൻപ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായി പരാതി ഉയര്‍ന്ന് ഇക്കാര്യം പരിശോധിച്ചതോടെ വസ്തുതയാണെന്ന് ബോധ്യപ്പെട്ടു.രാവിലെ നടക്കാനിറങ്ങുമ്പോഴും മറ്റും വന്ന് പഞ്ച് ചെയ്ത് പോകുന്നതാണ് ചില ഉദ്യോഗസ്ഥരുടെ രീതി. ഇത് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടികളുമായി പോതു ഭരണ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. 9 മണിക്ക് മുന്‍പ് വന്ന പഞ്ച് ചെയ്ത് പുറത്ത് പോകുന്നവരെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നാണ് പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ സർക്കുലറില്‍ വ്യക്തമാക്കുന്നത് .പൊതുഭരണ പ്രിൻസിപ്പാൾ സെക്രട്ടറിയുടെ നടപടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് വിവരം.