LiveTV

Live

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: ഇമാമിനെതിരെ പോക്സോ കേസ്  

പള്ളി പ്രസിഡന്റ് ആണ് ഇമാമിനെതിരെ പരാതി നല്‍കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: ഇമാമിനെതിരെ പോക്സോ കേസ്  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം തൊളിക്കോട് പള്ളി ഇമാം ഷെഫീഖ് അല്‍ ഖാസ്മിക്കെതിരെയാണ് കേസ്. എന്നാല്‍ പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കുകയോ വൈദ്യ പരിശോധനയില്‍ പീഡനം വ്യക്തമാകുകയോ ചെയ്താല്‍ മാത്രമേ കൂടുതല്‍ നടപടിയിലേക്ക് പൊലീസിന് പോകാന്‍ സാധിക്കുകയുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും ഷെഫീഖ് അല്‍ ഖാസ്മി ആരംഭിച്ചു. ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഇപ്പേോള്‍ ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലാണ്.

ദിവസങ്ങൾക്ക് മുന്‍പാണ് സംഭവം നടന്നത്. പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ ഷഫീഖ് അല്‍ ഖാസിമി പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു.