LiveTV

Live

Kerala

പി.പി മുകുന്ദന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്ക്  ആശങ്ക

മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി സീറ്റ് പിടിക്കാമെന്ന ആലോചനക്കിടെവന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി

പി.പി മുകുന്ദന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്ക്  ആശങ്ക

പി.പി മുകുന്ദന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പി ക്യാമ്പ് ആശങ്കയില്‍. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി സീറ്റ് പിടിക്കാമെന്ന ആലോചനക്കിടെവന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പി.പി മുകുന്ദന്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് മീഡിയവണിനോട് പറ‍ഞ്ഞു.

ബി.ജെ.പി പ്രതീക്ഷ വെക്കുന്ന ഏറ്റവും പ്രധാന മണ്ഡലം തിരുവനന്തപുരം തന്നെ. സംഘടനാ പ്രശ്നങ്ങളുണ്ടെങ്കിലും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ആര്‍.എസ്.എസിന്‍റെ സംഘടനാ ശക്തികൂടി പ്രവര്‍ത്തനക്ഷമമായാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. ഇതിനിടെ പെട്ടെന്നാണ് മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ് - ബി.ജെ.പി അണികളില്‍ നല്ല സ്വാധീനമുള്ള മുകുന്ദന്‍ സ്ഥാനാര്‍ഥിയാകുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായാണ് മുകുന്ദന്‍റെ സ്ഥാനാര്‍ഥിത്വത്തെ ബി.ജെ.പി കാണുന്നത്. മുകുന്ദനെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാനുളള ശ്രമത്തിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. ബൂത്തുകള്‍ യോജിപ്പിച്ച് 282 ശക്തികേന്ദ്രങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പ്രധാന പ്രവര്‍ത്തനം നടക്കുന്നത്.