LiveTV

Live

Kerala

ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് മോദിയുടെ ശ്രമമെന്ന് ലീഗ് ദേശീയ അധ്യക്ഷൻ 

ഗാന്ധിയില്ലാത്ത, കോൺഗ്രസ് ഇല്ലാത്ത രാജ്യമെന്ന അജണ്ടയോടൊപ്പം മുസ്‍ലിം മുക്ത ഭാരതമെന്നതും ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് പ്രഫസർ ഖാദർ മൊയ്തീൻ

ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ്  മോദിയുടെ ശ്രമമെന്ന് ലീഗ് ദേശീയ അധ്യക്ഷൻ 

ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ. വയനാട് മാനന്തവാടിയിൽ നടന്ന എം.എസ്.എഫ് ദേശീയ നേതൃത്വ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയില്ലാത്ത, കോൺഗ്രസ് ഇല്ലാത്ത രാജ്യമെന്ന അജണ്ടയോടൊപ്പം മുസ്‍ലിം മുക്ത ഭാരതമെന്നതും ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് പ്രഫസർ ഖാദർ മൊയ്തീൻ ആരോപിച്ചു. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് വിലപ്പോവില്ല. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന ശക്തികളെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മോദിക്കെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. അഴിമതിക്കെതിരെ പ്രതികരിക്കുന്നതിന് സമ്മാനമായി കൈവിലങ്ങുകളാണ് സമ്മാനിക്കുന്നതെങ്കിൽ അത് പൂമാലയായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. അസ്മത്ത്, ടി.പി. അഷ്‌റഫ് അലി, വി.കെ. ഫൈസൽ ബാബു, പി.പി.എ കരിം തുടങ്ങിയവർ സംസാരിച്ചു.