ലയനശേഷം കേരള കോണ്‍ഗ്രസിന് യു.ഡി.എഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ജോസ് കെ. മാണി
സംഘടനാപരമായി കരുത്താർജിച്ചതിനാലാണ് അധിക സീറ്റ് ആവശ്യപ്പെട്ടത്. ആലപ്പുഴയില്‍ കേരളയാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി

കേരള കോൺഗ്രസ് പാർട്ടികളുടെ ലയനശേഷം അർഹിക്കുന്ന പരിഗണന നിയമസഭയിലോ ലോക്സഭയിലോ കിട്ടിയിട്ടില്ലെന്ന് ജോസ് കെ. മാണി എം.പി. അധിക സീറ്റ് വേണമെന്നതാണ് പാര്‍ട്ടി നിലപാട് എന്നും ജോസ് കെ.മാണി വ്യക്തമാക്കി.
കേരള യാത്രക്ക് അലപ്പുഴയിൽ നൽകിയ സ്വീകരണത്തിന് ശേഷമായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. പതിനെട്ടാം തിയതി നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.