LiveTV

Live

Kerala

അനധികൃത നിര്‍മാണം; ദേവികുളം സബ്കലക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നിര്‍മാണം ദേവികുളം എം.എല്‍.എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ട്. 

അനധികൃത നിര്‍മാണം; ദേവികുളം സബ്കലക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മൂന്നാര്‍ പഞ്ചായത്തിന്റേത് അനധികൃത കെട്ടിട നിര്‍മാണം തന്നെയെന്ന് ദേവികുളം സബ്കലക്ടര്‍‌ രേണുരാജിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് മൂന്നാര്‍ പഞ്ചായത്ത് അനധികൃത നിര്‍മാണം നടത്തിയത്. ഹൈക്കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് സബ്കലക്ടര്‍ എജിക്ക് നല്‍കി. അതിനിടെ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ഓള്‍ഡ് മൂന്നാറില്‍ മുതിരപ്പെരിയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാവ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിലാണ് സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മാണം പരിസ്ഥിതി ലോല പ്രദേശത്താണെന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിയില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. കോടതിലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സബ്കലക്ടര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി റിപ്പോര്‍ട്ട് എ.ജിക്ക് നല്‍കി.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. രാജേന്ദ്രനെ പിന്തുണച്ച് യു.ഡി.എഫ് ഭരിക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നു.