LiveTV

Live

Kerala

തലക്കുളത്തൂരില്‍ ചെങ്കല്‍ ഖനനം മൂലം കുടിവെള്ള ക്ഷാമം രൂക്ഷം, നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

നിയമങ്ങള്‍ പാലിക്കാതെ കുന്നിടിച്ച് നടത്തുന്ന ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ചില്ലറയല്ല. പ്രദേശമാകെ കുടിവെള്ളം ക്ഷാമം ഇതിനകം തന്നെ രൂക്ഷമായിരിക്കുകയാണ്

തലക്കുളത്തൂരില്‍ ചെങ്കല്‍ ഖനനം മൂലം കുടിവെള്ള ക്ഷാമം രൂക്ഷം, നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തില്‍ കുന്നുകള്‍ ഇടിച്ച് അനധികൃത ചെങ്കല്‍ ഖനനം. പെരുവായ മലയില്‍ മാത്രം അനധികൃതമായി പതിനഞ്ചിലധികം ചെങ്കല്‍ ക്വാറികളാണുള്ളത്. മതിയായ അനുമതിയില്ലാതെ നടക്കുന്ന ചെങ്കല്‍ ഖനനത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുമുണ്ടാകുന്നത്.

പരിസ്ഥിതി പ്രാധാന്യമേറെയുള്ള തലക്കുളത്തൂരിലെ പെരുവായ മലയാണിത്. ഈ മല ചെങ്കല്‍ ഖനന മാഫിയ തുരന്നെടുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഭൂരിഭാഗം ക്വാറികളുടേയും പ്രവര്‍ത്തനം അനുമതിയില്ലാതെ. ഇതു മൂലം സര്‍ക്കാരിനും കനത്ത നഷ്ടമാണുണ്ടാകുന്നത്.

നിയമങ്ങള്‍ പാലിക്കാതെ കുന്നിടിച്ച് നടത്തുന്ന ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ചില്ലറയല്ല. പ്രദേശമാകെ കുടിവെള്ളം ക്ഷാമം ഇതിനകം തന്നെ രൂക്ഷമായിരിക്കുകയാണ്. അധികൃതരുടെ ഒത്താശയോടെയാണ് ഖനനമെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കുള്ളത്. നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.