പ്രളയത്തെ അടയാളപ്പെടുത്തി ഫര്‍ഹാനയുടെ ഇന്സ്റ്റലേഷന്
പ്രളയം കടന്ന് പോയശേഷം ഉപയോഗ ശൂന്യമായ ഗാര്‍ഹിക വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മര്സിയ ഫര്‍ഹാന ഇന്സ്റ്റലേഷന് തീര്‍ത്തിരിക്കുന്നത്.
കേരളം അതിജീവിച്ച മഹാപ്രളയത്തെ പുനരാവിഷ്കരിക്കുകയാണ് കൊച്ചിന് ബിനാലെയിലെ ബംഗ്ലാദേശ് കലാകാരിയായ മര്സിയ ഫര്‍ഹാനയുടെ ഇന്സ്റ്റലേഷന്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇന്സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്നത്. പ്രളയത്തിന്റെ നേരനുഭവമാണ് ഇന്സ്റ്റലേഷന് പകര്‍ന്ന് നല്‍കുന്നതെന്ന് സന്ദര്‍ശകര്‍ പറയുന്നു.
പ്രളയം കടന്ന് പോയശേഷം ഉപയോഗ ശൂന്യമായ ഗാര്‍ഹിക വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മര്സിയ ഫര്‍ഹാന ഇന്സ്റ്റലേഷന് തീര്‍ത്തിരിക്കുന്നത്. കേരളത്തില്‍ പ്രളയം രൂക്ഷമായി ബാധിച്ച വിവിധയിടങ്ങളില്‍ നിന്നാണ് ഇന്സ്റ്റലേഷന് ആവശ്യമായ വസ്തുക്കള്‍ ശേഖരിച്ചത്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ഉല്പന്ന ഭ്രാന്തിന്റെ തിക്താനുഭവമാണ് ഇകേസൈഡ് അന്റ് ദി റൈസ് ഓഫ് ഫ്രീ ഫാള്‍ എന്ന പേരിലുള്ള ഇന്സ്റ്റലേഷന് ആവിഷ്കരിക്കുന്നത്.
പ്രളയദുരമന്തത്തിന്റെ വ്യാപ്തി അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്താന്‍ പരിമിതികളുണ്ട്. എന്നാല്‍ ഇന്സ്റ്റലേഷന് ദുരന്തത്തെ കൃത്യമായി പുനരാവിഷ്കരിക്കുന്നുവെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്. പെയിന്റിങ്, ഇന്സ്റ്റലേഷന്, അസംബ്ളാഷ്, വീഡിയോ ഇന്സ്റ്റലേഷന് തുടങ്ങിയ മാധ്യമങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ബംഗ്ലാദേശ് സ്വദേശിയായ മര്സിയ ഫര്‍ഹാന.