LiveTV

Live

Kerala

കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മുല്ലപ്പള്ളി

ബി.ജെ.പിയെ നേരിടാന്‍ കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അക്രമം അവസാനിപ്പിച്ചാല്‍ മാത്രമേ..

കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറെന്ന് മുല്ലപ്പള്ളി

ബി.ജെ.പിയെ നേരിടാന്‍ കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അക്രമം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറാകൂ. സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പോകാൻ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗും സൗഹാർദപരമായ സമീപനം സ്വീകരിക്കും എന്നാണ് കരുതുന്നത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയ മാനദണ്ഡമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.