LiveTV

Live

Kerala

ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിനെ ചൊല്ലി ഉദ്ഘാടന വേദിയിലും ആരോപണ പ്രത്യാരോപണങ്ങള്‍

പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍ ചില ഗൂഢശ്രമങ്ങള്‍ നടന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഗൂഢനീക്കം മഠത്തിന്റെ രീതിയല്ലെന്ന് സ്വാമി ശാരദാനന്ദ തിരിച്ചടിച്ചു

ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിനെ ചൊല്ലി ഉദ്ഘാടന വേദിയിലും ആരോപണ പ്രത്യാരോപണങ്ങള്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിക്ക് തുടക്കം. ഉദ്ഘാടന വേദിയിലും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുയര്‍ന്നു. പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍ ചില ഗൂഢശ്രമങ്ങള്‍ നടന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഗൂഢനീക്കം മഠത്തിന്റെ രീതിയല്ലെന്ന് സ്വാമി ശാരദാനന്ദ തിരിച്ചടിച്ചു. പദ്ധതി ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചത് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉദ്ഘാടന വേദിയിലും തുടര്‍ന്നു. പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് ആവര്‍ത്തിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നേട്ടം സ്വന്തമാക്കാന്‍ ഗൂഢശ്രമങ്ങള്‍ നടന്നെന്നും വിമര്‍ശിച്ചു.

ശിവഗിരി മഠത്തിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നായിരുന്നു മഠത്തിന്റെ മറുപടി. എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് ശിവഗിരി മഠത്തിന് കൂടുതല്‍ പരിഗണന ലഭിച്ചെന്ന് ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും പറഞ്ഞു. കെ.ടി.ഡി.സി യെ ഒഴിവാക്കി പദ്ധതി നിര്‍വഹണ ചുമതല ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചത് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തുഷാര്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കണമെന്നും വേദിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. അല്‍ഫോണ്‍സ് കണ്ണന്താനം ഒറ്റക്കാണ് ഭദ്രദീപം കൊളുത്തിയത്.