LiveTV

Live

Kerala

വയനാടിലെ ചെറുപുഴയില്‍ തെരുവുപട്ടികളുടെ ജഡം കൂട്ടമായി തള്ളി

ഒരാഴ്ചക്കിടെ 11 നായ്ക്കളുടെ ജീര്‍ണ്ണിച്ച ജഡങ്ങളാണ് പനമരം നടവയല്‍ റോഡിലെ ചെറുപുഴ പാലത്തിന് സമീപം കണ്ടത്.

വയനാടിലെ ചെറുപുഴയില്‍ തെരുവുപട്ടികളുടെ ജഡം കൂട്ടമായി തള്ളി

വയനാട് പനമരത്ത് സാമൂഹ്യവിരുദ്ധര്‍ തെരുവുപട്ടികളുടെ ജഡം കൂട്ടത്തോടെ ചെറുപുഴയില്‍ തള്ളി. ഒരാഴ്ചക്കിടെ 11 നായ്ക്കളെയാണ് ഇവിടെ കൊന്നു തള്ളിയത്. പുഴയെ ആശ്രയിക്കുന്ന പൂതാടിയിലെ നിരവധി കടുംബങ്ങളുടെ ശുദ്ധജല ശ്രോതസാണ് ഇപ്പോള്‍ മലിനമായത്. പ്രദേശത്ത് നിന്ന് ഇപ്പോഴും പൂതാടിയിലേക്ക് വെള്ളം പമ്പു ചെയ്യുന്നുമുണ്ട്.

ഒരാഴ്ചക്കിടെ 11 നായ്ക്കളുടെ ജീര്‍ണ്ണിച്ച ജഡങ്ങളാണ് പനമരം നടവയല്‍ റോഡിലെ ചെറുപുഴ പാലത്തിന് സമീപം കണ്ടത്. ആദ്യം ഏഴ് നായ്ക്കളെ കൂൂട്ടത്തോടെ കൊന്ന് പുഴയില്‍ തള്ളിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സി.എച്ച് റെസ്‌ക്യൂടീം അംഗങ്ങളും സത്യം. സ്വാശ്രയ സംഘം പ്രവര്‍ത്തകരും നായക്കളുടെ ശവങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിിഞ്ഞ ദിവസം വീണ്ടും രണ്ട് പട്ടികളുടെ ശവം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടത്.

പൂതാടി പഞ്ചായത്തിന്റെ കുടിവെള്ള കിണറിന് സമീപത്താണ് കഴിഞ്ഞ ദിവസം നായ്ക്കളുടെ ജീര്‍ണ്ണച്ച ശരീരം കണ്ടെത്തിയത്. പനമരം പഞ്ചായത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പനമരം ചെറുപുഴയോരങ്ങളിലെ പുറമ്പോക്ക് ഭൂമിയില്‍ കുഴികുത്തിയാണ് നിക്ഷേപിച്ചിരുന്നത്. ഇവിടെ തെരുവു പട്ടികളുടെ ശല്യവും കൂടുതലാണ്.

പട്ടികളുടെ ശല്യം നിത്യസംഭവമായതോടെ അവയെ വിഷംവച്ച് കൊന്നതാവാമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഇതിനെതിരെ കബനി പുഴയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സമര രംഗത്താണ്. നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃതര്‍ തന്നെ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നുവെന്നും നാട്ടുകാര്‍ക്ക് ആരോപണമുണ്ട്.