LiveTV

Live

Kerala

ജാതി വിവേചനം; അംബേദ്കര്‍ കോളനിയില്‍ സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കി

ഇപ്പോഴും നിരവധി പേര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണെന്നും ഇതില്‍ ഏറ്റവും അര്‍ഹനായ ഒരാള്‍ക്ക് കൂടി വീടെന്ന വാദ്ഗാനം നല്‍കിയാണ് സുരേഷ്‌ഗോപി എം.പി മടങ്ങിയത്.

ജാതി വിവേചനം; അംബേദ്കര്‍ കോളനിയില്‍ സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കി

ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വീട് പണിതു നല്‍കി സുരേഷ് ഗോപി എം.പി. കോളനിയിലെ വീരന്‍കാളിയമ്മ ദമ്പതികള്‍ക്കാണ് സുരേഷ് ഗോപി വീടുവച്ച് നല്‍കിയത്. കോളനിയില്‍ ഒരു വീടുകൂടി നിര്‍മ്മിച്ചുനല്‍കുമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. മീഡിയവണാണ് അംബേദ്ക്കര്‍ കോളനിയിലെ ജാതി വിവേചനം പുറത്തെത്തിച്ചത്

ജാതി വിവേചനവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന അംബേദ്കര്‍ കോളനിയുടെ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേരാണ് സഹായങ്ങളുമായി എത്തിയത്. അന്ന് കോളനിയിലെത്തിയ സുരേഷ് ഗോപി ഒരാള്‍ക്ക് വീടുനിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോളനിയില്‍ ഏറെ ദുരിതമനുഭവിക്കുന്ന ദമ്പതിമാരെയാണ് ഇതിനായി പരിഗണിച്ചത്.

ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്ന നാട്ടിലാണ് ചിലര്‍ നവോത്ഥാനത്തെക്കുറിച്ച് പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴും നിരവധി പേര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്താണെന്നും ഇതില്‍ ഏറ്റവും അര്‍ഹനായ ഒരാള്‍ക്ക് കൂടി വീടെന്ന വാദ്ഗാനം നല്‍കിയാണ് സുരേഷ്‌ഗോപി എം.പി മടങ്ങിയത്.