LiveTV

Live

Kerala

ലാവ്‍ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തി; വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് മുല്ലപ്പള്ളി

ഈയിടെ യു. ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയത്. വീരേന്ദ്ര കുമാറിന്റെ പേരു പറയാതെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശം.

ലാവ്‍ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തി;  വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് മുല്ലപ്പള്ളി

ലാവ്‍ലിന്‍ കേസില്‍ വീരേന്ദ്ര കുമാറിനെ ഉന്നമിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലാവ്‍ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു. വീരേന്ദ്ര കുമാറിന്റെ പേരു പറയാതെയായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. എന്നാല്‍ പാര്‍ട്ടിയെ കരിവാരി തേയ്ക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സി.പി.എമ്മിനെയും എല്‍.ജെ.ഡിയെയും ഒരു പോലെ പ്രതിസന്ധിയിലാക്കുകയാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എം.വി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. മുല്ലപ്പെള്ളി ആരോപണത്തില്‍ ഉറച്ചുനല്‍ക്കുന്നുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്യുമെന്ന് സമ്മര്‍ദ്ദം ചെലുത്തിയ കക്ഷിയുടെ താല്‍പര്യം പുറത്ത് വരുമെന്നും ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് പറഞ്ഞു. കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ എല്‍.ജെ.ഡിയെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കി യു‍.ഡി.എഫിന്റെ വിജയം ഉറപ്പു വരുത്തുകയാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നത്.

കേരളത്തിലെ സി.പി.എം-ബി.ജെ.പി ബന്ധത്തെ കുറിച്ച് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.