LiveTV

Live

Kerala

മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരമായ മോയിന്‍കുട്ടി വൈദ്യര്‍

നാല്‍പത് വയസ് വരെ മാത്രം ജീവിച്ച വൈദ്യര്‍ മലയാളവും അറബിയും സംസ്കൃതവും കലര്‍ത്തിയാണ് രചന നടത്തിയത്.

 മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരമായ മോയിന്‍കുട്ടി വൈദ്യര്‍

മാപ്പിളപ്പാട്ട് ആചാര്യന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് ജനിച്ചത് മലപ്പുറം കൊണ്ടോട്ടിയിലാണ്. ചടുലമായ ഭാഷാ പ്രയോഗം കൊണ്ട് മാപ്പിളപ്പാട്ടിനെ ആസ്വാദ്യകരമാക്കിയ ഈ കവി മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയാണ്. കൊണ്ടോട്ടിയില്‍ വൈദ്യര്‍ക്ക് ഒരു സ്മാരകമുണ്ട്.

മോയിന്‍കുട്ടി വൈദ്യരെക്കുറിച്ചുള്ള നാടകത്തില്‍ നിന്ന് ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, ബദര്‍കിസ്സപ്പാട്ട് തുടങ്ങി നിരവധി കൃതികള്‍ മോയന്‍കുട്ടി വൈദ്യര്‍ രചിച്ചു. നാല്‍പത് വയസ് വരെ മാത്രം ജീവിച്ച വൈദ്യര്‍ മലയാളവും അറബിയും സംസ്കൃതവും കലര്‍ത്തിയാണ് രചന നടത്തിയത്.

ഭാഷയില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കുള്ള അതേ സ്ഥാനമാണ് മോയിന്‍കുട്ടി വൈദ്യര്‍ക്കും. പാറ നമ്പി എന്ന നാടുവാഴിക്കെതിരെ മലപ്പുറത്തെ മാപ്പിളമാര്‍ നയിച്ച പടയെക്കുറിച്ചുള്ളതാണ് വൈദ്യരുടെ വിഖ്യാത മലപ്പുറം പട എന്ന കൃതി. പ്രണയവും പ്രവാചക ചരിത്രവും നാട്ടു ചരിത്രവുമെല്ലാം വൈദ്യരുടെ കൃതികള്‍ക്ക് വിഷയമായി. മോയിന്‍കുട്ടി വൈദ്യര്‍ ജനിച്ചതും മരിച്ചതും കൊണ്ടോട്ടിയിലാണ്. മാപ്പിള സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിനായി മോയിന്‍കുട്ടി വൈദ്യരുടെ പേരില്‍ കൊണ്ടോട്ടിയില്‍ ഒരു സ്മാരകമുണ്ട്.