LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫലവൃക്ഷങ്ങള്‍ നശിപ്പിച്ച നിലയില്‍

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫലവൃക്ഷങ്ങള്‍ നശിപ്പിച്ച നിലയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തിന് സമീപം ഇക്കോ കാംപസ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയ മരങ്ങള്‍ തീവെച്ച് നശിപ്പിച്ചു. മാവ്, പ്ലാവ് തുടങ്ങിയവയാണ് കത്തി നശിച്ചത്. സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

മെഡിക്കല്‍ കോളേജ് കാംപസ് ഗ്രൌണ്ടിന് ചുറ്റം വിവിധ ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് എമറാള്‍ഡ് ഗ്രീന്‍ ഇക്കോ കാംപസ്. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വൃക്ഷ തൈകള്‍ എത്തിച്ച് വെച്ച് പിടിപ്പിച്ചു വരികയാണ്. ഇതില്‍ പെടുന്ന മരങ്ങളാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്. സ്റ്റേഡിയം ഭാഗത്ത് നിന്നും ക്വാര്‍ട്ടേഴ്സുകളിലേക്ക് പോകുന്ന വഴിക്ക് സമീപത്തുള്ള ഭാഗത്തെ മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചവരുടെ ആവശ്യം. മരങ്ങള്‍ വെച്ച് പിടിപ്പിച്ച് സ്റ്റേഡിയത്തിന് ചുറ്റം വാക്ക് വേ സ്ഥാപിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റം ആയിരത്തോളം മരങ്ങള്‍ പരിപാലിച്ചു വരുന്നുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.