LiveTV

Live

Kerala

ബംഗാളില്‍ കോൺഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി

എന്നാൽ കോൺഗ്രസുമായി ഇപ്പോൾ സഖ്യമില്ലെന്നും ബി.ജെ.പിയെ തോൽപ്പിക്കാൻ എതിർപാർട്ടിയെ സഹായിക്കുമെന്നും കോടിയേരി പറഞ്ഞു

ബംഗാളില്‍ കോൺഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോൺഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസുമായി ഇപ്പോൾ സഖ്യമില്ല. ബി.ജെ.പിയെ തോൽപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഏതു പാര്‍ട്ടിയുമായും സഹകരിക്കുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. സി.പി.എം വിരോധം കൊണ്ടാണ് മുല്ലപ്പളി സി.പി.എമ്മിന്റെ മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്നും കോടിയേരി പറഞ്ഞു. റാഫേല്‍ അഴിമതി ചര്‍ച്ച ചെയ്യാതിരിക്കാനാണ് ലാവ്‍ലിന്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.