LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു

എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. 

ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. അതിർത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് സ്റ്റേഷൻ നിർമ്മിക്കും. തിരുവനന്തപുരത്താണ് നിലവിൽ സൈബർ ഡോം ഉള്ളത്. കൊച്ചിയിലും കോഴിക്കോടും ഇത് തുടങ്ങും. പൊലീസുകാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത പദ്ധതി ഇക്കൊല്ലം പൂർത്തിയാകും. ഡിജിറ്റൽ മൊബൈൽ റേഡിയോ സിസ്റ്റത്തിന്റെ ഉദ്ഘാടനം തൃശൂരിൽ നടത്താനും തീരുമാനമായി.