LiveTV

Live

Kerala

ആലപ്പുഴയില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ല എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂലമാവുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഇത്തവണ പരിചിത മുഖങ്ങളെ പരീക്ഷിക്കാന്‍ സി.പി.എം

ആലപ്പുഴയില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതോടെ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന എല്‍.ഡി.എഫ് ഇക്കുറി പ്രമുഖരിലാരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ്.

2004ന് ശേഷം ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കാന്‍ ഇടത് പക്ഷത്തിന് സാധിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ല എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂലമാവുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഇത്തവണ പരിചിതവും ജനകീയവുമായ മുഖങ്ങളെ പരീക്ഷിക്കാന്‍ സി.പി.എം തീരുമാനിച്ചത്. ധനമന്ത്രി തോമസ് ഐസക്, അരൂര്‍ എം.എല്‍.എ എ.എം ആരിഫ് എന്നിവരുടെ പേരുകള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി. സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

ഇതോടെ സി.എസ് സുജാത, എം.എ ബേബി എന്നിവരുടെ പേരുകള്‍ ഇടത് ക്യാംപില്‍ സജീവമാവുകയാണ്. കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായതോടെ യു.ഡി.എഫിലും സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബി.ജെ.പിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച പ്രാഥമികഘട്ടത്തില്‍ ആണ്.