LiveTV

Live

Kerala

മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി.കെ ഫിറോസ്

ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍

മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി.കെ ഫിറോസ്

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു മന്ത്രി നടത്തിയ അഴിമതിയുടെ രേഖകള്‍ കൂടി ഈമാസം 11 ന് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. വ്യാജരേഖ ചമച്ചു എന്നാരോപിച്ച് തനിക്കെതിരെ കേസെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇത് തടയാന്‍ കൂടിയാണെന്ന് ഫിറോസ് പറഞ്ഞു.

താന്‍ വ്യാജരേഖയുണ്ടാക്കി എന്ന് പറയുന്ന ജെയിംസ് മാത്യു എം.എല്‍.എ പരോക്ഷമായി അനധികൃത നിയമനം നടന്നു എന്നും തദ്ദേശമന്ത്രിക്ക് പരാതി നല്‍കി എന്നും സമ്മതിക്കുകയാണ്. കേസുകള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. തനിക്ക് രേഖ ചോരുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണന്നും പി.കെ ഫിറോസ് പറഞ്ഞു.