LiveTV

Live

Kerala

മൂന്നാം സീറ്റിനെ കുറിച്ച് തീരുമാനം പറയാന്‍ സമയമായിട്ടില്ലെന്ന് മുസ്‍ലിം ലീഗ്

പതിനാറിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും ലീഗ് നേതൃത്വം പ്രതികരിച്ചു

മൂന്നാം സീറ്റിനെ കുറിച്ച് തീരുമാനം പറയാന്‍ സമയമായിട്ടില്ലെന്ന് മുസ്‍ലിം ലീഗ്

മൂന്നാം സീറ്റിനെ കുറിച്ച് തീരുമാനം പറയാന്‍ സമയമായിട്ടില്ലെന്ന് മുസ്‍ലിം ലീഗ്. അധിക സീറ്റിന്റെ ഗുണദോഷങ്ങളെ കുറിച്ച് പാര്‍ട്ടി വിലയിരുത്തുകയാണെന്നാണ് നേതാക്കളുടെ പുതിയ വാദം. പതിനാറിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും ലീഗ് നേതൃത്വം പ്രതികരിച്ചു.

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാമതൊരു സീറ്റ് കൂടി യു.ഡി.എഫില്‍ ആവശ്യപ്പെടുമെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നോ നാലോ സീറ്റ് ആവശ്യപ്പെടുന്നതിലെ ഗുണദോഷങ്ങള്‍ പാര്‍ട്ടി വിലയിരുത്തുകയാണെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്.

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ തീരുമാനം പറയാന്‍ സമയമായിട്ടില്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ പറഞ്ഞത്. അടുത്ത ദിവസം അധിക സീറ്റ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗവും വിളിച്ചിട്ടുണ്ട്.