LiveTV

Live

Kerala

യുവതീ പ്രവേശനം; സാവകാശ ഹരജിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സര്‍ക്കാരും രണ്ടു തട്ടില്‍

സാവകാശ ഹരജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം കമ്മീഷണറും പറയുമ്പോള്‍ പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. 

യുവതീ പ്രവേശനം; സാവകാശ ഹരജിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സര്‍ക്കാരും രണ്ടു തട്ടില്‍

ശബരിമല യുവതീ പ്രവേശന വിധിയിലെ സാവകാശ ഹരജിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സര്‍ക്കാരും രണ്ടു തട്ടില്‍. സാവകാശ ഹരജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം കമ്മീഷണറും പറയുമ്പോള്‍ പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അതിനിടെ പ്രസിഡന്റും കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ സാവകാശ ഹരജിയില്‍ വാദം നടത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നാണ് പത്മകുമാറിന്റെ നിലപാട്.

എന്നാല്‍ മണ്ഡല മകരവിളക്ക് കാലം കഴിഞ്ഞ സാഹചര്യത്തില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്നാണ് ദേവസ്വം മന്ത്രിയും കമ്മീഷണറും പറയുന്നത്. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രിം കോടതിയില്‍ അഭിഭാഷകര്‍ സ്വീകരിച്ച നിലപാട് ബോര്‍ഡിന്റെതാണെന്ന നിലപാടും കമ്മീഷണര്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അറിവോടെയാണ് ദേവസ്വം കമ്മീഷണറുടെ നീക്കങ്ങളെന്നാണ് സൂചന. സുപ്രിം കോടതിയിലെ കാര്യങ്ങളെക്കുറിച്ച കമ്മീഷണര്‍ ഇന്ന് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കു. ബോര്‍ഡ് പ്രസിഡന്റെത്തിയാല്‍ കമ്മീഷണറുമായി കൂടിക്കാഴ്ചയും നടത്തും.