LiveTV

Live

Kerala

ത‍ൃശൂരില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടയുകയായിരുന്നു.

ത‍ൃശൂരില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ക്ഷേത്രോത്സവത്തിന്റെ അനുബന്ധ ചടങ്ങുകൾക്കിടെയാണ് ആന ഇടഞ്ഞത്. ഇതിനോടകം പത്തിലധികം ആളുകളെ കൊന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.

ഗുരുവായൂരിന് സമീപം കോട്ടപ്പടി ചെമ്പോലക്കുളം ഭഗവതി ക്ഷേത്രോൽവത്തിന്റെ അനുബന്ധ ചടങ്ങിനിടെയാണ് ആന ഇടഞ്ഞത്. പടക്കം പൊട്ടിയ ശബ്ദം കേട്ട ഉടനെ ആന പരിഭ്രാന്തനായി ഇടയുകയായിരുന്നു. ബന്ധുവീട്ടിൽ വിരുന്നെത്തിയ കണ്ണൂർ സ്വദേശി ബാബു എന്ന നാരായണൻ ആണ് മരിച്ചത്. ഇടഞ്ഞ ആന ബാബുവിനെ കുത്തുകയായിരുന്നു.

ആന ഇടഞ്ഞതോടെ ഉത്സവ ചടങ്ങിനെത്തിയവർ പരിഭ്രാന്തരായി ഓടി. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തൃശൂർ പൂര വിളംബര സൂചകമായി തെക്കേ ഗോപുര നട തുറക്കുമ്പോൾ തിടമ്പേറ്റുന്ന ആനയാണ് ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.