LiveTV

Live

Kerala

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ തുടരുന്ന തർക്കം അവസാനിപ്പിക്കാൻ അമിത് ഷായുടെ അന്ത്യശാസനം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെക്കുറിച്ച കൂടിയാലോചനക്കായി കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിലാണ് സംസ്ഥാന നേതൃത്വത്തെ താക്കീത് ചെയ്തത്. 

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ തുടരുന്ന തർക്കം അവസാനിപ്പിക്കാൻ അമിത് ഷായുടെ അന്ത്യശാസനം

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ തുടരുന്ന തർക്കം അവസാനിപ്പിക്കാൻ അമിത് ഷായുടെ അന്ത്യശാസനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളെക്കുറിച്ച കൂടിയാലോചനക്കായി കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിലാണ് സംസ്ഥാന നേതൃത്വത്തെ താക്കീത് ചെയ്തത്. തർക്കത്തിൽ ആർ.എസ്.എസും അതൃപ്തി അറിയിച്ചു.

ചേരി തിരിഞ്ഞുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ കൽപന നിലനിൽകെയാണ് കഴിഞ്ഞ ദിവസം തർക്കം ഉണ്ടായത്. പുറത്താക്കിയവരെയും മാറ്റി നിർത്തപ്പെട്ടവരെയും തിരിച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. മുൻ സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ തിരിച്ചെടുക്കുന്നതിനെയാണ് കൃഷ്ണദാസ് വിഭാഗം എതിർത്തത്. മുരളീധര പക്ഷം ആവശ്യത്തിലുറച്ചതോടെയാണ് തർക്കം രൂക്ഷമായത്.ദേശീയ സംഘടനാ ജനറൽ സെക്രട്ടറി രാംലാലിന്റെയും ദേശീയ സെക്രട്ടറി എച്ച്.രാജയുടെയും സാന്നിധ്യത്തിലായിരുന്നു ചേരിപ്പോര് ഉണ്ടായത്. ഇതോടെ പ്രശ്നം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു.

ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ദേശീയ അധ്യക്ഷൻ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിലെ തർക്കം കാരണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആർ.എസ്.എസ് പുതിയ തർക്കങ്ങളിൽ നീരസം അറിയിച്ചു. സ്ഥാനാർഥി നിർണയത്തിലടക്കം ഇതോടെ ആർ.എസ്.എസ് പിടി മുറുക്കുമെന്നുറപ്പായി. ചേരിപ്പോര് തുടർന്നാൽ കൂടുതൽ പൊതു മുഖങ്ങളെ സ്ഥാനാർഥികളാക്കി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ തഴയുമെന്ന ഭീഷണിയും ആർ.എസ്. എസിന്റെ ഭാഗത്തു നിന്നും ഉണ്ടായതായും സൂചനയുണ്ട്.