LiveTV

Live

Kerala

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് തന്നോട് ആലോചിക്കാതെയാണെന്ന് പത്മകുമാര്‍

തന്നോട് ആലോചിക്കാതെ തീരുമാനമെടുക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായാണ് സൂചന. 

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് തന്നോട് ആലോചിക്കാതെയാണെന്ന് പത്മകുമാര്‍

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് തന്നോട് ആലോചിക്കാതെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ട് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. തന്നോട് ആലോചിക്കാതെ തീരുമാനമെടുക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ വിവാദങ്ങള്‍ക്കിടെ പത്മകുമാറിനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്.

ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നുവെന്നും ഒരു കാര്യവും താനുമായി കൂടിയാലോചിക്കുന്നില്ല എന്നുമാണ് പത്മകുമാറിന്റെ പരാതി.സ്ത്രീപ്രവേശനത്തില്‍ ബോര്‍ഡ് നിലപാട് മാറ്റിയതും തന്നെ അറിയാക്കാതെ വന്നതോടെയാണ് അതൃപ്തി പരസ്യപ്പെടുത്താന്‍ പത്മകുമാര്‍ തീരുമാനിച്ചതും. ഇന്നലെ വൈകി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് പത്മകുമാര്‍ ബോര്‍ഡില്‍ മറ്റുള്ളവര്‍ നടത്തുന്ന ഇടപെടലുകളിലെ അതൃപ്തി വ്യക്തമാക്കിയത്. ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും കോടിയേരിയോട് പത്മകുമാര്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ രാജി ഉടനെ ഉണ്ടാകാനും സാധ്യതയില്ല. നിലവിലെ സാഹചര്യത്തില്‍ പത്മകുമാറിനെ മാറ്റിയാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുമുണ്ട്.

ഉടനെ തന്നെ ബോര്‍ഡ് യോഗം വിളിച്ച് ബോര്‍ഡിന്റെ നിലപാട് മാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പത്മകുമാര്‍ ആലോചിക്കുന്നുണ്ട്.