LiveTV

Live

Kerala

പ്രളയത്തിൽ നഷ്ടം: വ്യാപാരികള്‍ മാർച്ച് 31 നകം എടുക്കുന്ന വായ്പകളുടെ ഒരു വർഷത്തെ പലിശ സർക്കാർ വഹിക്കും

വേനൽകാലത്ത് പവർ കട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി

പ്രളയത്തിൽ നഷ്ടം: വ്യാപാരികള്‍ മാർച്ച് 31 നകം എടുക്കുന്ന വായ്പകളുടെ ഒരു വർഷത്തെ പലിശ സർക്കാർ വഹിക്കും

പ്രളയത്തിൽ 12,160 വ്യാപാരികൾക്ക് നഷ്ടമുണ്ടായതായി ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍. ഇവരിൽ ക്ഷേമനിധി അംഗങ്ങളായ 1130 പേർക്ക് നഷ്ടപരിഹാരം നൽകി. ബാക്കിയുള്ളവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

നഷ്ടപരിഹാരത്തിന് പുറമെ ഈ വ്യാപാരികൾ മാർച്ച് 31 നകം എടുക്കുന്ന വായ്പകളുടെ പലിശ ഒരു വർഷത്തേക്ക് സർക്കാർ വഹിക്കുമെന്നും ധനമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

വേനൽകാലത്ത് പവർ കട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കേന്ദ്ര നിലയങ്ങളിൽ നിന്ന് യൂണിറ്റിന് 4.03 രൂപക്കും സ്വകാര്യ ഉൽപാദകരിൽ നിന്ന് യൂണിറ്റിന് 4.36 രൂപയ്ക്ക് ദീർഘകാല കരാർ അടിസ്ഥാനത്തിലും വൈദ്യുതി എത്തിക്കും.

ടൂറിസം രംഗത്തെ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റക്കാർക്ക് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതാണ് അതോറിറ്റി.

സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തുന്ന ക്വാറികൾക്ക് ജനവാസ മേഖലയിൽ നിന്ന് 50 മീറ്റർ ദൂരപരിധി നിശ്ചയിച്ച 2017ലെ വിജ്ഞാപനത്തിന് ശേഷം 231 ക്വാറികൾക്ക് അനുമതി നൽകിയതായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. കെ.എം.എം.എൽ പരിസരത്ത് മലീമസമായ സ്ഥലം ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഇതിനായി 150 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.