LiveTV

Live

Kerala

മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വയനാട്ടില്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം തെറ്റാണെന്ന് പറയാനാവില്ല: ടി. സിദ്ദീഖ്

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ തള്ളാതെ കോഴിക്കോട് ഡി.സി.സി.

മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വയനാട്ടില്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം തെറ്റാണെന്ന് പറയാനാവില്ല: ടി. സിദ്ദീഖ്

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ തള്ളാതെ കോഴിക്കോട് ഡി.സി.സി. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും നിലപാട് സ്വീകരിക്കാറുണ്ടെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ പ്രതികരണം. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എം.കെ രാഘവനെ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ഡിസിസി ആവശ്യപ്പെട്ടതായും ടി. സിദ്ദീഖ് പറഞ്ഞു.

Also read: ‘’തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ട്രെയിന്‍ കയറി എത്തുന്ന നേതാക്കളെ വയനാടിന് ആവശ്യമില്ല’’: യൂത്ത് കോണ്‍ഗ്രസ് പ്രമേയം

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റി, വയനാട്ടിലേക്ക് പുറത്ത് നിന്നുള്ളവര്‍ സ്ഥാനാര്‍ഥിയായി വരേണ്ടെന്ന് ഇന്നലെ പ്രമേയം പാസാക്കിയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫലം മറിച്ചാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് നിലപാടിനെ തള്ളാതെയായിരുന്നു കോഴിക്കോട് ഡി.സി.സി നേതൃത്വത്തിന്റെ പ്രതികരണം.

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആവശ്യത്തിലും തെറ്റില്ല. പക്ഷേ വിജയസാധ്യതയാണ് നേതൃത്വം പരിഗണിക്കുകയെന്നും ടി. സിദ്ദീഖ് പറഞ്ഞു. കോഴിക്കോട് എം.കെ രാഘവനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ട ഡി.സി.സി നേതൃത്വം, വടകരയിലും വയനാട്ടിലും ആരുടേയും പേര് മുന്നോട്ട് വെച്ചിട്ടില്ല,