LiveTV

Live

Kerala

ശബരിമല യുവതീ പ്രവേശനം: സുപ്രീകോടതിക്ക് മുന്നിലെത്തിയത് 56 പുനപരിശോധന ഹരജികള്‍

തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്ന് വാദം പറയാനായുള്ളൂ.

ശബരിമല യുവതീ പ്രവേശനം: സുപ്രീകോടതിക്ക് മുന്നിലെത്തിയത് 56 പുനപരിശോധന ഹരജികള്‍

56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാല കൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്ന് വാദം പറയാനായുള്ളൂ. യുവതീ പ്രവേശന വിധിയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം നേരത്തെ കേസില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു മിക്കവരും

എന്‍. എസ്.എസിന് വേണ്ടിയുള്ള മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്റെ വാദത്തോടെയായിരുന്നു തുടക്കം. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിലും 25ആം അനുച്ഛേദപ്രകാരമുള്ള മൌലികാവകാശങ്ങള്‍ പരിഗണിക്കുന്നതിലും കോടതിക്ക് പിഴച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിമത അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. ഭരണഘടന വ്യവസ്ഥ ഈ കേസില്‍ പരിഗണിക്കരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിക്കായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി. ആര്‍ത്തവമാണ് വിലക്കിന് കാരണം എന്നതിലൂന്നിയായിരുന്നു വാദം. ബ്രഹ്മചാരിയായ പ്രതിഷ്ഠയാണ് ശബരിമലയിലേത്. അതിനനുസരിച്ചാണ് അവിടെ ആചാരങ്ങള്‍. പ്രതിഷ്ഠയുടെ അധികാരി തന്ത്രിയാണെന്നും പ്രതിഷ്ഠക്ക് ഇണങ്ങും വിധമേ ഭക്തന് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉള്ളൂ എന്നും അദ്ദേഹം വാദിച്ചു.

ശബരിമല ഒരു ശാസ്ത്രമ്യൂസിയമല്ലെന്നും ക്ഷേത്രമാണെന്നും മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനായി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‍വി ചോദിച്ചു. പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും, എന്നാല്‍ കോടതി അത് പരിഗണിച്ചില്ലെന്നും സിംഗ്‍വി വാദിച്ചു.

Also read: ശബരിമല യുവതീ പ്രവേശനവിധി പുനപരിശോധിക്കേണ്ടതില്ല: സുപ്രീംകോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും

Also read: ശബരിമല യുവതി പ്രവേശനം: പുനപരിശോധനാ ഹരജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

അക്രമസ്വഭാവമുള്ള ആചാരത്തിലെ കോടതിക്ക് ഇടപെടാനാകൂ എന്നു ബ്രാഹ്മണസഭ വാദിച്ചു. ആചാരങ്ങളില്‍ ദേവപ്രശ്നം പ്രധാനമാണെന്നും അത് സ്ത്രീവിലക്കിന് എതിരാണെന്നും വാദം ഉയര്‍ന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒഴിച്ചാല്‍ വിധിയെ അനുകൂലിച്ചവരില്‍ ശക്തമായ വാദം നിരത്തിയത് ബിന്ദുവിനും കനക ദുര്‍ഗ്ഗക്കും വേണ്ടി അഭിഭാഷക ഇന്ദിര ജയ്സിംഗായിരുന്നു. തന്ത്രിയുടെ ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിനേറ്റ മുറിവാണെന്നും സ്ത്രീ പ്രവേശം എന്നത് ഒരു സ്ത്രീയുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.