LiveTV

Live

Kerala

ട്രായ് നിര്‍ദേശം ലംഘിച്ച ഡെന്‍ നെറ്റ്‌വര്‍ക്കിനെതിരെ പ്രതിഷേധം

ഡെന്‍ നെറ്റ്‌വര്‍ക്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകള്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഉപരോധിച്ചു.

ട്രായ് നിര്‍ദേശം ലംഘിച്ച ഡെന്‍ നെറ്റ്‌വര്‍ക്കിനെതിരെ പ്രതിഷേധം

ട്രായ് നിര്‍ദേശം ലംഘിച്ച് സൗജന്യ വാര്‍ത്താചാനലുകള്‍ നല്‍കാതിരുന്ന ഡെന്‍ നെറ്റ്‌വര്‍ക്കിനെതിരെ പ്രതിഷേധം. ഡെന്‍ നെറ്റ്‌വര്‍ക്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകള്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഉപരോധിച്ചു. ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സൗജന്യ ചാനലുകള്‍ ലഭിക്കണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ ഡെന്‍ നെറ്റ്‍വര്‍ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഓഫീസ് ഉപരോധിച്ചത്.