LiveTV

Live

Kerala

സീറ്റ് വിഭജനം; കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി

സീറ്റ് വിഭജനത്തിനായുള്ള പ്രാരംഭ ചര്‍ച്ച ഇടത് മുന്നണിയില്‍ ആരംഭിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാവിലെ കൂടിക്കാഴ്ച നടത്തി.

 സീറ്റ് വിഭജനം; കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി

സീറ്റ് വിഭജനത്തിനായുള്ള പ്രാരംഭ ചര്‍ച്ച ഇടത് മുന്നണിയില്‍ ആരംഭിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാവിലെ കൂടിക്കാഴ്ച നടത്തി. നാല് സീറ്റുകളില്‍ മത്സരിച്ച സി.പി.ഐക്ക് അതേ സീറ്റുകള്‍ തന്നെ നല്‍കുന്നതിനെ കുറിചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. ഇടത് മുന്നണിയോഗത്തിന് ശേഷം മാത്രമേ ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് കടക്കുവെന്ന് കാനം വ്യക്തമാക്കി.

മുന്നണിതല ചര്‍ച്ചയ്ക്കു മുന്നോടിയായാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. തിരുവനന്തപുരം സീറ്റില്‍ ജെ.ഡിഎസിന് താത്പര്യമുണ്ട്. ഇക്കാര്യം നേതൃത്വത്തേയും അറിയിച്ച് കഴിഞ്ഞു. മുന്നണിയിലെ നവാഗതരായ ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യം ഉന്നയിക്കും. പത്തനംതിട്ടയോ കോട്ടയമോ വേണമെന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിലൊന്ന് ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയാകും. വടകരയോ കോഴിക്കോടോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോക് താന്ത്രിക് ജനതാദള്‍. അടുത്ത മുന്നണി യോഗം നടക്കുന്ന പതിനൊന്നാം തിയതിക്ക് മുന്‍പ് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താനാണ് എല്‍.ഡി.എഫ് തീരുമാനം.