LiveTV

Live

Kerala

കെ.ടി ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദം: വെള്ളിയാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ലോകായുക്ത

ഹർജിയിലെ വിവരങ്ങളും ലോകായുക്ത ആരാഞ്ഞു. ലോകായുക്ത നടപടി ആശ്വാസകരമാണെന്ന് ഹർജിക്കാരനായ പി.കെ ഫിറോസ് പ്രതികരിച്ചു.

കെ.ടി ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദം: വെള്ളിയാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ലോകായുക്ത

മന്ത്രി കെ.ടി ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ വെള്ളിയാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ലോകായുക്ത. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ ഹർജിയിലാണ് നടപടി. കേസിൽ സർക്കാർ ഒരാഴ്ച സമയം ചോദിച്ചെങ്കിലും ലോകായുക്ത അനുവദിച്ചില്ല.

പി.കെ ഫിറോസിന്റെ ഹർജിയിൽ ലോകായുക്ത സർക്കാരിന്റെ വിശദീകരണം ചോദിച്ചെങ്കിലും കേസ് പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. എന്നാൽ സർക്കാർ ആവശ്യം അംഗീകരിക്കാൻ ലോകായുക്ത തയ്യാറായില്ല. ഈ വെള്ളിയാഴ്ച തന്നെ സ്പെഷ്യൽ അറ്റോർണി ലോകായുക്തയിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഹർജിയിലെ വിവരങ്ങളും ലോകായുക്ത ആരാഞ്ഞു. ലോകായുക്ത നടപടി ആശ്വാസകരമാണെന്ന് ഹർജിക്കാരനായ പി.കെ ഫിറോസ് പ്രതികരിച്ചു. ലോകായുക്തയുടെ അവസാന സിറ്റിംഗ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. അത് കൊണ്ട് തന്നെ വെള്ളിയാഴ്ച കേസിൽ കൃത്യമായൊരു നിലപാട് ലോകായുക്ത സ്വീകരിച്ചേക്കും. ഇനി കേസിൽ സമയം ചോദിക്കാതെ സ്പെഷ്യൽ അറ്റോർണി വെള്ളിയാഴ്ച തന്നെ ഹാജരാകുമെന്നാണ് വിവരം.

ബന്ധുനിയമന വിവാദം: സ്വന്തം വാദത്തിന് വിരുദ്ധമായി സഭയില്‍ കെ.ടി ജലീലിന്റെ മറുപടി
Also Read

ബന്ധുനിയമന വിവാദം: സ്വന്തം വാദത്തിന് വിരുദ്ധമായി സഭയില്‍ കെ.ടി ജലീലിന്റെ മറുപടി