LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമെന്ന് വയല്‍ക്കിളികള്‍

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് ലക്ഷ്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമെന്ന് വയല്‍ക്കിളികള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമെന്ന് കണ്ണൂര്‍ കീഴാറ്റൂരിലെ ദേശീയപാത വിരുദ്ധ സമര സമിതി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് ലക്ഷ്യം. സമരം പിന്‍വലിച്ചെന്ന പ്രചാരണം സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.

കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രത്തില്‍ സര്‍ക്കാരിനെതിരെ സമരം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വയല്‍ക്കിളികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സി.പി.എമ്മിനെതിരെ പ്രചാരണവുമായി രംഗത്തെത്തുകയാണ്. കീഴാറ്റൂര്‍ അടക്കമുളള പരിസ്ഥിതി വിഷയങ്ങളില്‍ സി.പി.എം സ്വീകരിച്ച ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി സംസ്ഥാനത്തെ മറ്റ് പരിസ്ഥിതി സംഘടനകളെ കൂടി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുമെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

വയല്‍ക്കിളികള്‍ സമരം അവസാനിപ്പിച്ചെന്ന പ്രചാരണം സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണ്. തന്റെ കുടുംബത്തിന്റെ ഭൂമിയടക്കം വിട്ടു നല്‍കിയെന്നാണ് പ്രചാരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും സുരേഷ് പറഞ്ഞു. കീഴാറ്റൂര്‍ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റ് പരിസ്ഥിതി സംഘടനകള്‍ അടക്കമുളളവരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം വിപുലമായ യോഗം വിളിക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം.