LiveTV

Live

Kerala

കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ

ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. 

കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ

കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.

Also read: സമരപന്തല്‍ കെട്ടിയത് ക്ഷേത്രഭൂമി കയ്യേറിയാണെന്ന സിപിഎം വാദം തളളി വയല്‍ക്കിളികള്‍

Also read: സര്‍ക്കാര്‍ തീരുമാനം എതിരായാല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കുമെന്ന് വയല്‍ക്കിളികള്‍

Also read: വീണ്ടും സമരവുമായി വയല്‍ക്കിളികള്‍