LiveTV

Live

Kerala

എസ്.ബി.ഐ ആക്രമണം: എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം

എട്ട് പ്രതികളും ഒന്നരലക്ഷം വീതം കെട്ടിവെക്കണം; ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒരു മാസത്തിന് ശേഷം.

എസ്.ബി.ഐ ആക്രമണം: എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം

ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി അടിച്ച് തകര്‍ത്ത എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ എട്ടുപേരും ചേര്‍ന്ന് ഒന്നര ലക്ഷം രൂപ ജാമ്യത്തിനായി കെട്ടിവെക്കണം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസിന്റെ അന്വേഷണം പൂര്‍ത്തിയായതായി പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

എസ്.ബി.ഐ ആക്രമണ കേസിലെ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്‍റ് അനില്‍കുമാര്‍, ഹരിലാല്‍ അശോകന്‍ എന്നിവരടക്കം എട്ട് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയായതായി ജാമ്യാപേക്ഷയിലെ വാദത്തിനിടെ പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ എട്ടു പേരും ചേര്‍ന്ന് ഒന്നരലക്ഷം രൂപ ജാമ്യത്തിനായി കെട്ടിവയ്ക്കണം. എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ടെത്തി ഒപ്പ് വെയ്ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പറയുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഹരിലാലും അശോകനും ജനുവരി 10 മുതല്‍ റിമാന്‍ഡിലാണ്. മറ്റ് 6 പേര്‍ ജനുവരി 15 ന് തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും തളളിയിരുന്നു.

ദേശീയ പണിമുടക്കിനിടെ ജനുവരി 8 നാണ് പ്രതികള്‍ സംഘം ചേര്‍ന്ന സെക്രട്ടറിയേറ്റ് പരിസരത്തെ എസ്.ബി.ഐ ട്രഷറി അടിച്ച തകര്‍ത്തത്. അന്ന് ഡി.സി.പിയുടെ ചുമതല വഹിച്ചിരുന്ന എസ്.പി ചൈത്ര തേരേസ ജോണിന്റെ കര്‍ശന ഇടപെടലാണ് ഉന്നതരായ പ്രതികളെ കേസില്‍ കുടുക്കിയത്.

Also read: എസ്.ബി.ഐ ആക്രമണം: എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ സെഷന്‍സ് കോടതി തള്ളി

Also read: എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം; അറസ്റ്റിലായ എന്‍.ജി.ഒ യൂണിയൻ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍