LiveTV

Live

Kerala

കത്തോലിക്ക സഭക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾ തടയാന്‍ കെ.സി.ബി.സി മാർഗരേഖ

പുരോഹിതന്മാർ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക പീഡന കേസുകളിൽപെടുന്ന പശ്ചാത്തലത്തിലാണ് കെ.സി.ബി.സിയുടെ മാര്‍ഗരേഖ.

കത്തോലിക്ക സഭക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾ തടയാന്‍ കെ.സി.ബി.സി മാർഗരേഖ

കത്തോലിക്ക സഭക്കുള്ളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി കെ.സി.ബി.സി മാർഗരേഖ പുറത്തിറക്കി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും സംഭവത്തിൽ ഉൾപ്പെട്ടവർ അന്വേഷണവുമായി സഹകരിക്കണമെന്നും മാർഗരേഖ നിര്‍ദേശിക്കുന്നു. പുരോഹിതന്മാർ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക പീഡന കേസുകളിൽപെടുന്ന പശ്ചാത്തലത്തിലാണ് കെ.സി.ബി.സിയുടെ മാര്‍ഗരേഖ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളില്‍ സഭാനിയമപ്രകാരം കർശന നടപടി വേണമെന്നും പരാതി പൊലീസിനെ അറിയിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വൈദികർ പോലീസ് അന്വേഷണവുമായി സഹകരിക്കണം. ഇരകളോട് സഭയിലുള്ളവർ അനുഭാവപൂര്‍വം പെരുമാറണമെന്നും മാര്‍ഗരേഖയിലുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദികർ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീർഘദൂര യാത്രപോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങൾ എടുക്കുകയോ ചെയ്യരുതെന്നും മാർഗരേഖ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി കണക്കാക്കുമെന്നും രേഖയിൽ പറയുന്നു.

വൈദികർക്കും സന്യസ്ഥര്‍ക്കും പുറമെ മുഴുവൻ സഭാംഗങ്ങൾക്കും മാർഗരേഖ വിതരണം ചെയ്യും. ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അടക്കം ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗൺസിലിന്‍റെ നടപടി.