LiveTV

Live

Kerala

കാസര്‍കോട് പള്ളിക്കര റെയില്‍വേ മേല്‍പാല നിര്‍മ്മാണം പുരോഗമിക്കുന്നു

ദേശീയപാതയില്‍ 64.43 കോടി രൂപ ചെലവിലാണ് മേല്‍പാലം നിര്‍മിക്കുന്നത്

കാസര്‍കോട് പള്ളിക്കര റെയില്‍വേ മേല്‍പാല നിര്‍മ്മാണം പുരോഗമിക്കുന്നു

കാസര്‍കോട് നീലേശ്വരം പള്ളിക്കര റെയിൽവേ മേല്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘനാളായി പ്രദേശത്ത് തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും. പാലം നിർമാണം പുരോഗമിക്കുന്നതിനനുസരിച്ച് വാഹനങ്ങൾ തിരിച്ചുവിടാനുള്ള അനുബന്ധ റോഡ് നിർമാണം പൂർത്തിയായി. ഈ മാസം 15ഓടെ വാഹന ഗതാഗതം അനുബന്ധ റോഡിലൂടെ പുനക്രമീകരിക്കും.

പി കരുണാകരൻ എം.പിക്കൊപ്പം നഗരസഭ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ, പ്രൊജക്റ്റ് മാനേജർ കെ.എം ജോൺ എന്നിവരും സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങള്‍ വിലയിരുത്തി.

ദേശീയപാതയില്‍ 64.43 കോടി രൂപ ചെലവിലാണ് മേല്‍പാലം നിര്‍മിക്കുന്നത്. 45 മീറ്ററില്‍ നാലുവരി മേല്‍പാലമാണ് നിര്‍മിക്കുന്നതെങ്കിലും ആറുവരിക്ക് സമാനമായി ഇത് വികസിപ്പിക്കാനാവും. 780 മീറ്റര്‍ മേല്പാലവും 700 മീറ്റര്‍ അനുബന്ധ റോഡും വരും. മൊത്തം ചെലവായ 64.43 കോടി രൂപയില്‍ 52.68 കോടി രൂപ പാലം നിര്‍മാണ ചെലവാണ്.

അറ്റകുറ്റപ്പണിക്കും മറ്റുമാണ് ബാക്കി തുക ഉപയോഗിക്കുക. നാലുവര്‍ഷത്തെ പരിപാലന തുകയും ഇതില്‍ ഉള്‍പ്പെടും. എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ ഇഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍. അമ്പതിലേറെ ട്രെയിനുകള്‍ നിത്യേന കടന്നുപോകുന്നതിനാല്‍ പള്ളിക്കര ഗെയ്റ്റ് യാഥാർഥ്യമാകുന്നതോടെ ദീർഘകാലത്തെ ഗതാഗത കുരിക്ക് ഇല്ലാതാവും.