LiveTV

Live

Kerala

‘ഹൃദ്യം’ പദ്ധതിയുടെ വെബ് സെെറ്റ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

വിവരങ്ങൾ ഒന്നും തന്നെ ആരും ഇതുവരെ ചോർത്തിയിട്ടില്ലെന്ന് ‘ഹൃദ്യം’ സംസ്ഥാന നോഡൽ ഓഫീസർ ‍അറിയിച്ചു

‘ഹൃദ്യം’ പദ്ധതിയുടെ വെബ് സെെറ്റ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

ആരോഗ്യ വകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയുടെ വെബ് സെെറ്റ് വിവരങ്ങൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി സെെബർ വിദഗ്ധൻ. 3800 ഓളം പേരുടെ രോഗവിവരങ്ങളും വ്യക്തി വിവരങ്ങളുമാണ് പദ്ധതിയുടേതായുള്ള സെെറ്റിലുള്ളത്. ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ പോരായ്മകളുണ്ടെന്ന സന്ദേശമാണ് ഫ്രഞ്ച് സെെബർ സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആൽഡേഴ്സൻ ട്വിറ്ററിലൂടെ പങ്കു വെച്ചത്. എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ആരും ഇതുവരെ ചോർത്തിയിട്ടില്ലെന്ന് ‘ഹൃദ്യം’ സംസ്ഥാന നോഡൽ ഓഫീസർ ‍ഡോ. അരുൺ പി.വി പറഞ്ഞു.

പിഴവ് ചൂണ്ടി കാട്ടിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം സെെറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വെബ് സെെറ്റിനെ സംബന്ധിച്ച പിഴവ് എലിയറ്റ് ചൂണ്ടി കാണിച്ചത്. തുടർന്ന് പദ്ധതി അധികൃതർ എലിയറ്റുമായി ആശയവിനിമയം നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെയും ആരോഗ്യ കേരളത്തിന്റെയും ട്വിറ്റർ ഹാൻഡിലിനെ മെൻഷൻ ചെയ്തു കൊണ്ടായിരുന്നു ഇതു സംബന്ധിച്ച വിവരം എലിയറ്റ് പങ്കുവെച്ചത്.