LiveTV

Live

Kerala

പട്ടാമ്പി നഗരസഭ ചെയര്‍മാനെതിരെ എല്‍.ഡി.എഫ് സമരത്തിന്

വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്

പട്ടാമ്പി നഗരസഭ ചെയര്‍മാനെതിരെ എല്‍.ഡി.എഫ് സമരത്തിന്

പട്ടാമ്പി നഗരസഭ ചെയര്‍മാനെതിരെ എല്‍.ഡി.എഫ് സമരത്തിന്. വ്യാജരേഖ ചമച്ച് കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നഗരസഭ ചെയര്‍മാനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് എല്‍.ഡി.എഫ് സമരത്തിനെരുങ്ങുന്നത്. അറസ്റ്റ് ഭയന്ന് ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ ചികിത്സതേടിയതായും ആരോപണം ഉണ്ട്.

പട്ടാമ്പി എം.ഇ.എസ് സ്കൂളിന്‍റെ ഭാരവാഹിയായിരുന്ന ഇപ്പോഴത്തെ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ വ്യാജരേഖ ചമച്ച് 2014ല്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് കേസ്. കോണ്‍ഗ്രസ് നേതാവുകൂടിയായ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങളടക്കം 5 പേര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. അറസ്റ്റ് ഭയന്ന് ചെയര്‍മാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ചെയര്‍മാന്‍റെ രാജി ആവശ്യപെട്ട് പ്രതിപക്ഷം നഗരസഭ യോഗം ബഹിഷ്ക്കരിച്ചിരുന്നു.

നഗരസഭ ചെയര്‍മാന്‍ ഒളിവിലാണെന്ന വാദം തെറ്റാണെന്നും ഹൃദയ സംബന്ധമായ അസുഖത്തിനുള്ള ചികിത്സയിലാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. നഗരസഭ ചെയര്‍മാനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം