സ്വയം മൃതദേഹം പോലെ വെള്ളപുതച്ച് കിടന്ന് പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാര്‍
കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരത്തിലാണ് പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാര്‍
കോടതി വിധി പ്രതികൂലമാണെങ്കിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍. ജീവനക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച് കിടന്ന് പ്രതിഷേധിച്ചു. സര്‍ക്കാരും കെ.എസ്.ആര്.ടി.സി മാനേജ്മെന്റും അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരത്തിലാണ് പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാര്‍. ഇതിനിടയില്‍ പല വിധത്തിലുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. ഒടുവില്‍ കോടതി വിധിയും പ്രതികൂലമായതോടെയാണ് സ്വയം മൃതദേഹം പോലെ വെള്ളപുതച്ച് കിടന്ന് പ്രതിഷേധിച്ചത്. വര്‍ഷങ്ങളായി കെ.എസ്.ആര്.ടി.സിക്ക് വേണ്ടി ജോലി ചെയ്യുന്ന തങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍. സര്‍ക്കാരിന്റെയും കെ.എസ്.ആര്.ടി.സി മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.