LiveTV

Live

Kerala

മലപ്പുറം അറവങ്കരയിൽ കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞ് 3 യുവാക്കള്‍ മരിച്ചു

ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്

മലപ്പുറം അറവങ്കരയിൽ കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞ്  3 യുവാക്കള്‍ മരിച്ചു

മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിൽ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ഉനൈസ്, സനൂപ്, ഷിഹാബുദീന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ച 2.45നായിരുന്നു അപകടം.

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.