LiveTV

Live

Kerala

‘സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട’; എന്‍.എസ്.എസിനെ വിമര്‍ശിച്ച് കോടിയേരി

സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട. രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

‘സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട’; എന്‍.എസ്.എസിനെ വിമര്‍ശിച്ച് കോടിയേരി

എന്‍.എസ്.എസിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനോട് സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തരുതെന്ന് കോടിയേരി പറഞ്ഞു. സി.പി.എമ്മിനെ വിരട്ടി വിധേയപ്പെടുത്താമെന്ന് കരുതേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടാനാണ് ഉദ്ദേശമെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് എല്‍.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കൊമ്പുകോര്‍ത്ത എന്‍.എസ്.എസിനോട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കാണാന്‍ ചെല്ലുന്നത് വോട്ടര്‍മാര്‍ എന്ന നിലയിലാണെന്നും ഇനിയും അത് തുടരുമെന്നും കോടിയേരി വ്യക്തമാക്കി. എന്‍.എസ്.എസിനോട് കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ എസ്.എന്‍.ഡി.പി അടക്കമുള്ള സംഘടനകളുടെ പിന്തുണയാണ് സി.പി.എം ലക്ഷ്യമിടുന്നത്.